ശ്രീനഗർ: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രണയിനിയെ നേരിൽ കാണാനായി നിയന്ത്രണ രേഖ കടന്ന് ഇന്ത്യയിലെത്തിയ പാക് അധിനിവേശ കശ്മീരിലെ 22-കാരനെ ഇന്ത്യൻ സൈന്യം പാക്കിസ്ഥാന് കൈമാറി. മേയ് 31-ന് ഉറി സെക്ടറിലൂടെ അതിർത്തി കടക്കുന്നതിനിടെ പിടിയിലായ സീഷാൻ മിറിനെ ജൂലൈ 4-നാണ് പാക്കിസ്ഥാൻ സൈന്യത്തിന് കൈമാറിയതെന്ന് ഇന്ത്യൻ സൈന്യം എക്സ് പോസ്റ്റിലൂടെ അറിയിച്ചു.
ബാരാമുള്ള ജില്ലയിലെ തുൽവാരി സ്വദേശിനിയായ യുവതിയുമായി സമൂഹമാധ്യമത്തിലൂടെയായിരുന്നു സീഷാൻ മിറിന്റെ പരിചയം. ......
ന്യൂഡൽഹി: ഇന്ത്യൻ പാസ്പോർട്ട് വെറുമൊരു യാത്രാരേഖ (Travel Document) മാത്രമാണെന്നും പൗരത്വത്തിനുള്ള തെളിവല്ലെന്നുമുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട് നിയമത്തെ പൂർണ്ണമായി തെറ്റായി വ്യാഖ്യാനിക്കുന്നതാണെന്ന് മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മദൻ ബി. ലോകൂർ. ......
മെൽബൺ: ഓസ്ട്രേലിയൻ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഓൺലൈനിലൂടെ വധഭീഷണി ഉയർന്നതായി റിപ്പോർട്ട്. സംഭവത്തിൽ ഓസ്ട്രേലിയൻ ഫെഡറൽ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
മെൽബണിൽ ഇന്ത്യൻ വംശജർ സംഘടിപ്പിക്കുന്ന 'മെൽബൺ മീറ്റ് മോദി' പരിപാടിയുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് ഭീഷണിസന്ദേശം പ്രത്യക്ഷപ്പെട്ടത്. ......
ഹൈദരാബാദ്: റെയിൽവേ സ്റ്റേഷൻ പരിസരത്ത് അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വിൽക്കാൻ ശ്രമിച്ച അഞ്ചംഗ സംഘത്തെ സൈബരാബാദ് പോലീസ് അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ സുരക്ഷിതമായി കണ്ടെത്തി മാതാവിന് കൈമാറുകയും ചെയ്തു.
വികാരാബാദ് സ്വദേശിയായ മുഹമ്മദ് സുബൈർ, ഓട്ടോ ഡ്രൈവർ മുഹമ്മദ് ഇർഫാൻ, കൊൽക്കത്ത സ്വദേശികളായ റഹ്നുമ അലി, സീമ അലി, നാസിയ എന്നിവരാണ് കേസിൽ അറസ്റ്റിലായത്.
ജൂൺ 30-ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. ......
ലഖ്നൗ: അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച പ്രതികൾ തെളിവുകൾ നശിപ്പിക്കാൻ അവ ഉരുക്കി സ്വർണ്ണ ബിസ്കറ്റുകളാക്കി മാറ്റിയിരിക്കാമെന്ന നിഗമനത്തിലാണ് പ്രത്യേക അന്വേഷണ സംഘം. മോഷണം പോയ ആഭരണങ്ങൾ കണ്ടെത്താനുള്ള നിരവധി ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് ഈ സാധ്യത അന്വേഷണ സംഘം ഗൗരവമായി പരിശോധിക്കുന്നത്. ......
ജയ്പുർ: മോഷണശ്രമത്തിനിടെ പിടിയിലായ യുവതി, സ്വയം വസ്ത്രമുരിഞ്ഞ് പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി രാജസ്ഥാനിലെ ജയ്പുരിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ......
മധ്യപ്രദേശിലെ ഉജ്ജൈൻ ജില്ലയിൽ യുവതിയെ അർദ്ധനഗ്നയാക്കി, മുടി മുറിച്ച്, ചെരുപ്പുമാല അണിയിച്ച് ഗ്രാമത്തിലൂടെ നടത്തിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. സംഭവത്തിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 11 പേർക്കെതിരെ പൊലീസ് കേസെടുത്തു. ......
ന്യൂഡൽഹി: സമൂഹമാദ്ധ്യമ ഭീമനായ ഇൻസ്റ്റഗ്രാമിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കങ്ങളുള്ള പരസ്യങ്ങൾ ഇന്ത്യയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്ന ബി.ബി.സിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിന് പിന്നാലെ കർശന നിയമനടപടികളിലേക്ക് കേന്ദ്ര സർക്കാർ. ഇൻസ്റ്റഗ്രാമിന്റെ മാതൃ കമ്പനിയായ മെറ്റയുടെ പ്രതിനിധികളെ അടിയന്തരമായി വിളിച്ചുവരുത്തി വിശദീകരണം തേടാൻ കേന്ദ്ര ഐ.ടി-ഇലക്ട്രോണിക്സ് മന്ത്രി അശ്വിനി വൈഷ്ണവ് നിർദ്ദേശം നൽകി.
ഇന്ത്യൻ നിയമ വ്യവസ്ഥകളെ വെല്ലുവിളിച്ചുകൊണ്ട് ഇത്തരം ക്രൂരമായ പരസ്യങ്ങൾ പ്ലാറ്റ്ഫോമിൽ എങ്ങനെ പ്രത്യക്ഷപ്പെട്ടു എന്നതിന് മെറ്റ കൃത്യമായ മറുപടി നൽകേണ്ടിവരും. ......
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിന്റെ കാര്യങ്ങൾ നിയന്ത്രിക്കുന്ന 'ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ' സാമ്പത്തിക ഇടപാടുകളെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ ജനതാദൾ (RJD) എം.പി സുപ്രീം കോടതിയെ സമീപിച്ചു. ബിഹാറിലെ ബക്സറിൽ നിന്നുള്ള ലോക്സഭാംഗമായ സുധാകർ സിങ്ങാണ് ഇത്തരമൊരു പൊതുതാത്പര്യ ഹർജി ഫയൽ ചെയ്തത്.
നിലവിൽ സംസ്ഥാന പോലീസ് നടത്തുന്ന അന്വേഷണം സുപ്രീം കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് (സി.ബി.ഐ) കൈമാറണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. ......
ആഗ്ര: ഭർത്താവിനെ കൊലപ്പെടുത്തി സ്വന്തം വീടിന്റെ ശുചിമുറിക്കടിയിൽ കുഴിച്ചുമൂടിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം.......